Sunday 2 June 2013

പേര്

 

അവന്‍ ആദ്യം അവളോട്‌ ചോദിച്ചതും
അവള്‍ അവനോടു ചോദിച്ചതും
'എന്താ പേര്' എന്നായിരുന്നു ..
കല്യാണം കഴിഞ്ഞപ്പോള്‍
അവര്‍ക്ക് പേര് വേണ്ടെന്നായി .
പകരം 'എടീ , മോളേ , പെണ്ണേ' എന്ന് അവനും
'നോക്കീ , ഓല് , ഇങ്ങള് , കുട്ട്യാളെ ഉപ്പ' എന്ന് അവളും
വിളിതുടങ്ങി ..
പേര് വിളിക്കാനുള്ളതല്ലേ,
പേരിലെന്തിരിക്കുന്നു ?
എന്നൊക്കെ ചോദിച്ചാലും
പേരിലെന്തെല്ലാമിരിക്കുന്നു ..
പേരുള്ളതും പേരില്ലാത്തതുമായി ..! 

No comments:

Post a Comment